നമ്മുടെ ശരീരത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊർജ്ജം
ഉല്‍പ്പാദിപ്പിക്കാനും, ശരീരത്തിന്റെ ശരിയായ വളര്‍ച്ചക്കും വേണ്ടിയാണ് നാം ആഹാരം
കഴിക്കുന്നത്. നാം കഴിക്കുന്ന ആഹാരത്തില്‍ ജൈവകണങ്ങളും ( Organic Compounds) അജൈവകണങ്ങളും ( Inorganic Compounds)
അടങ്ങിയിട്ടുണ്ട്. മാംസ്യങ്ങള്‍ (Proteins), അന്നജം ( Carbohydrates), ജീവകങ്ങള്‍ ( Vitamins ), കൊഴുപ്പ് ( Fat ) എന്നിവ ജൈവകണങ്ങളും;
വെളളം, സോഡിയം, പൊട്ടാസ്യംമുതലായ ലോഹങ്ങള്‍ അജൈവകണങ്ങളുമാണ്. ശരീരനിര്‍മ്മിതിക്ക് ഇവ രണ്ടിന്റേയുംസാന്നിദ്ധ്യം ആവശ്യമാണ്.
മൂന്ന് കര്‍മ്മങ്ങളാണ് ശരീത്തില്‍ നടക്കുന്നത്
- ശരീര നിര്‍മ്മിതി ( Body Building)
- വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊർജ്ജം ഉല്‍പ്പാദിപ്പിക്കല്‍ ( Energy Producing)
- പ്രവർത്തനങ്ങളെ നിയ്രന്തിക്കല്‍ (Regulating)
സോഡിയം, പൊട്ടാസ്യം മുതലായ ലോഹങ്ങള്‍, മാംസ്യങ്ങള്‍, വെളളം എന്നിവ ശരീര നിര്‍മ്മിതിക്ക് അത്യാവശ്യമാണ്.
മാംസ്യങ്ങള്‍ ഹോര്‍മോണുകളുടെയും എന്‍ സൈമുകളുടെയും ഉല്‍പ്പാദനത്തിന് ആവശ്യമാണ്. മാംസം, പാല്‍ , മുട്ട എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഈര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുഖ്യപങ്ക് അന്നജത്തിനും കൊഴുപ്പിനുമാണ്. ഇവയുടെ ഓക്സീകരണം (Oxidation) മൂലം ഈര്‍ജ്ജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. അരി,
ഗോതമ്പ് മുതലായ ധാന്യവര്‍ഗ്ഗങ്ങളില്‍ധാരാളം അന്നജവും പഴവർഗ്ഗങ്ങളിൽ ധാരാളം കൊഴുപ്പുമടങ്ങിയിട്ടുണ്ട്.
ജീവകങ്ങള്‍ ( Vitamins ) ശരീരത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ നിയ്യന്ത്രിക്കുന്നു. വളരെ കുറഞ്ഞ അളവില്‍ മാത്രമെ ഇവ ശരീരത്തിനാവശ്യമുള്ളു. അയഡിന്‍, മാംഗനീസ്, കൊബാള്‍ട്ട്, സിങ്ക്
എന്നിവയും വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നവയാണ്.
0 Comments