ചില രോഗങ്ങള്‍ രോഗം ബാധിച്ച ആളില്‍ നിന്നും രോഗമില്ലാത്ത മറ്റുളളവരിലേക്ക് പകരുന്നവയാണ്. രോഗമുളളവരുടെ ശരീരത്തില്‍ നിന്നും ബാക്ടീരിയകള്‍, വൈറസുകള്‍,വിരകള്‍ തുടങ്ങിയ രോഗാണുക്കള്‍ വായുവിലൂടെയോ, ജലത്തിലൂടെയോ, പ്രാണികളിലൂടെയോ മറ്റുളളവരിലേക്ക് പകരാനിടയായാല്‍ അവരേയും രോഗം പിടികൂടുന്നു.
രോഗാണുക്കള്‍ വായുവിലൂടെ സഞ്ചരിച്ച് പരത്തുന്ന രോഗങ്ങളാണ് ജലദോഷം, ഇന്‍ഫ്‌ളുവന്‍സ, ചിക്കന്‍പോക്സ്, മുണ്ടിനീര്, ക്ഷയം എന്നിവ. ഇതിലേതെങ്കിലും രോഗം കലർന്ന വായു രോഗമില്ലാത്തവര്‍ ശ്വസിക്കുമ്പോള്‍ രോഗാണു അവരുടെ ശരീരത്തില്‍ പ്രവേശിക്കുകയും രോഗം അവരെ കൂടി പിടികൂടുകയും ചെയ്യുന്നു.
വയറ്കടി, ടൈഫോയിഡ്, വിഷൂചിക(കോളറ) എന്നിവ ദുഷിച്ച വെള്ളത്തിലൂടെയും,
അന്ന പാനീയങ്ങളിലൂടെയും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നവയാണ്.
ഈച്ച മുതലായ പ്രാണികള്‍ രോഗിയുടെ വിസര്‍ജ്യവസ്തുക്കളില്‍ വന്നിരിക്കുമ്പോള്‍
രോഗാണുക്കള്‍ ഈച്ചയുടെ ശരീരത്തില്‍ പറ്റി പിടിക്കുന്നു. ഇവ പിന്നീട് തുറന്നു വെച്ചിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ വന്നിരിക്കുകയും ആ ഭക്ഷ്യവസ്തുക്കള്‍ മറ്റുളളവര്‍ കഴിക്കാനിടയാവുകയും ചെയ്താല്‍ രോഗാണുക്കള്‍ അയാളുടെ ശരീരത്തില്‍ പ്രവേശിക്കും.
പ്രാണികള്‍ പരത്തുന്ന രോഗങ്ങളാണ് മന്ത്, മലമ്പനി മുതലായവ. കൊതുകുകള്‍ രോഗമുളള ആളുടെ ശരീരത്തില്‍ നിന്ന് രക്തം കുടിക്കുമ്പോള്‍ രോഗാണുക്കള്‍ കൊതുകിന്റെ ശരീരത്തില്‍ പ്രവേശിക്കും. ഇതേ കൊതുകുകള്‍ രോഗമില്ലാത്തവരുടെ രക്തം കുടിക്കുമ്പോള്‍ രോഗാണുക്കള്‍ അയാളുടെ ശരീരത്തില്‍
പ്രവേശിച്ചു രോഗമുണ്ടാക്കുന്നു.
കുഷ്ഠം, ചൊറി, ചിരങ്ങ് എന്നിവ രോഗിയുമായുളള നിരന്തര സമ്പര്‍ക്കത്തിലൂടെ പകരൂന്നവയാണ്.
നിവാരണമാർഗങ്ങൾ
- രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ അവയെ പ്രതിരോധിക്കുവാനും ചെറുത്ത് തോല്ലിക്കുവാനും
ശരീരത്തിന് പ്രകൃത്യാതന്നെ കഴിവുണ്ട്. അത് മനസ്സിലാക്കി ശരീര സംരക്ഷണംഉറപ്പ് വരുത്തുകയും, പ്രതിരോധ ശക്തിയെ ഉത്തേജിപ്പിക്കുകയും ചെയ്യുക. - രോഗാണുക്കള്‍ വായുവില്‍ കലരുന്നത് നിയന്ത്രിക്കുക .
- രോഗികള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
- രോഗി ഉപയോഗിച്ചതും പിന്നീട് ആവശ്യമില്ലാത്ത വസ്തുക്കള്‍ കത്തിച്ചു കളയുക.
- ഉപയോഗിച്ച പാത്രങ്ങള്‍ തിളച്ച വെള്ളത്തില്‍ കഴുകുക.
- തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
- പരിസര ശുചീകരണം ഉറപ്പു വരുത്തുക. കെട്ടിനില്‍ക്കുന്നതും ഒഴുക്കില്ലാത്തതുമായ വെളളത്തില്‍ മലമൂത്രവിസര്‍ജ്ജനം പാടില്ല.
- സമ്പര്‍ക്കത്തിലൂടെ പകരാനിടയുളള രോഗമാണെങ്കില്‍ രോഗിയുമായുള്ള നിരന്തര സമ്പര്‍ക്കത്തെ നിരുത്സാഹപ്പെടുത്തുക .
- രോഗങ്ങള്‍ പകരാതിരിക്കാന്‍ രോഗിയെ തനിച്ച് ഒരു മുറിയില്‍ പാര്‍പ്പിക്കുക.
- പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുക.
- പ്രതിരോധ ഓഷധങ്ങള്‍ ലഭ്യമാക്കുക.
- രോഗം പകരുന്നത് തടയാന്‍ എത്രയും പെട്ടെന്ന് അടുത്തുളള ആരോഗ്യ കേന്ദ്രത്തിൽ വിവരമറിയിക്കുക.
0 Comments