ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗബീജങ്ങൾ നേരിട്ടോ, മാധ്യമങ്ങളിലൂടെയോ പകരുകയോ, മറ്റു ജീവികൾ പരത്തുകയോ ചെയ്യുന്ന രോഗങ്ങളാണ് പകർച്ച വ്യാധികൾ അഥവാ സാംക്രമിക രോഗങ്ങൾ ( Infectious Diseases ). എല്ലാ സാംക്രമിക രോഗങ്ങൾക്കും മുഖ്യ കാരണം അതിസൂക്ഷമായ ജൈവവസ്തുക്കൾ ( Micro Organism ) ആണ്. ഇവയെ മൊത്തത്തിൽ രോഗാണുക്കൾ എന്ന് പറയാം. രോഗാണുക്കൾ ഓരോതരം രോഗങ്ങൾക്കും വ്യത്യസ്തങ്ങളായിരിക്കും.
വളരെ പുരാതനകാലം മുതൽക്കേ ആയൂർ വേദാചാര്യന്മാർ ഇക്കാര്യം മനസ്സിലാക്കുകയും, രോഗനിദാന്യത്തിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും രോഗാണുക്കളുടെ മുഖ്യകാരണം സൂക്ഷ്മാണു ജീവികളാണെന്നു ( Bacteria’s ) ആദ്യമായി വെളിപ്പെടുത്തിയത് ലൂയിപാസ്ച്ചറും ( Louis Pasteur ), റോബർട്ട് കൊക്കുമാണ് ( Robert Koch ). എന്നാൽ ലുവാന് ഹുക്ക് ( Leeuwenhoek ) എന്ന ഡച്ച് പ്രകൃതി ശാസ്ത്രജ്ഞൻ മൈക്രോസ്കോപ് ( Microscope ) കണ്ടുപിടിച്ചതോടെ 1963 ൽ ഇത്തരം ചില സൂക്ഷ്മജീവികളെ അദ്ദേഹം കണ്ടെത്തി.
തുടർന്നുള്ള കാലങ്ങളിൽ അനുകങ്ങളെ നിരീക്ഷിക്കാനും പല രോഗങ്ങൾക്കും പ്രധിവിധി കണ്ടെത്തുവാനും കഴിഞ്ഞു. പിന്നീട് സൂക്ഷ്മാണു ജീവികളെപ്പറ്റി പഠിക്കുന്ന ജീവശാസ്ത്ര ശാഖ – മൈക്രോ ബിയോളജി ( Micro Biology ) രൂപംകൊണ്ടു.
ഒരു കാലഘട്ടത്തിൽ പകർച്ചവ്യാധികൾ മനുഷ്യരാശിയെ ഭയത്താൽ വിറപ്പിച്ചിരുന്നു. എന്നാൽ ഈ ദുസ്ഥിക്കു ഇന്ന് വളരെ മാറ്റം വന്നിട്ടുണ്ട്. കാരണം സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവും അവയെ പ്രതിരോധിക്കാനുള്ള കഴിവും ആധുനിക ജനത നേടിയെടുത്തിട്ടുണ്ട്.
പകർച്ചവ്യാധിക്ക് രോഗസങ്കേതം, രോഗാണുക്കൾ പകരുവാൻ ആവശ്യമായ മാർഗങ്ങൾ , രോഗഗ്രന്ഥാകളാൽ സാധ്യതയുള്ള വ്യക്തികൾ എന്നീ ഘടകങ്ങൾ ഉണ്ടായിരിക്കണം.
സസ്യങ്ങളുടെയും ജന്തുക്കളുടെയും നിർജ്ജീവാവിഷ്ടങ്ങൾ ചീഞ്ഞഴുകി കിടക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം സൂക്ഷ്മാണുക്കളുടെ ഉത്ഭവം. ഇവയ്ക്കു ചൂടും, തണുപ്പും,ഇരുട്ടും അവ വളർന്നു പെരുകുവാൻ സഹായിക്കുന്ന അനുകൂല ഘടകങ്ങളാണ്. എന്നാൽ ഉഗ്രമായ സൂര്യ പ്രകാശത്തിൽ അവ നശിച്ചു പോകുന്നു. ഈ അണുക്കൾ വായുവിൽകൂടിയും വെള്ളത്തിൽ കൂടിയും ഭക്ഷണപദാർത്ഥങ്ങൾ വഴിയും, കൊതുകു, ഈച്ച, തുടങ്ങിയ ഷഡ്പദങ്ങൾ വഴിയും നമ്മുടെ തൊലിയിൽ കൂടെയും ശരീരത്തിൽ പ്രവേശിച്ചു മനുഷ്യനെ രോഗബാധിധനാക്കുന്നു.
ഈ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചു വളരുമ്പോൾ അവ വിഷം ഉത്പാദിപ്പിക്കുന്നു. അത് രക്തം വഴി ശരീരം മുഴുവൻ വ്യാപിക്കുന്നു. അത് രക്തം വഴി ശരീരം മുഴുവൻ വ്യാപിക്കുന്നു. രക്തത്തിലുള്ള ഷെതാണുക്കൾ ഈ രോഗാണുക്കളുമായ് മല്ലിടുകയും അതിന്റെ ഫലമായി പ്രതിവിഷമുണ്ടാകുകയും, അത് രോഗാണുക്കളുടെ ശക്തി നശിപ്പിക്കുകയും ചെയ്യുന്നു.
പ്രധിരോധ ശക്തിയുള്ള വ്യക്തികളിൽ ഇത് വിജയിക്കുന്നു. മറിച്ചു പ്രതിരോധശക്തി കുറഞ്ഞവരിൽ രോഗാണുക്കളുടെ വിഷം മനുഷ്യനെ പല രോഗങ്ങളുടെയും അടിമകൾ ആക്കുന്നു. വൈറസുകൾ , ബാക്റ്റീരിയകൾ, ഏകകോശജീവികൾ, ഫാൻഗസുകൾ, വിരകൾ, തുടങ്ങിയവയാണ് സാംക്രമിക രോഗങ്ങൾ
പരത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത്.
0 Comments